വൈപ്പിൻ: നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു. ചെറായി ദേവസ്വം നടയിൽ നടന്ന സമ്മേളനം ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഇ.എസ്. പുരുഷോത്തമൻ, ചെറായി മണ്ഡലം പ്രസിഡന്റ് എം.വി. വിനിൽ, ജില്ലാ കമ്മിറ്റി അംഗം വി.വി. അനിൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷിബിൻലാൽ തെക്കേടത്ത്, വൈസ് പ്രസിഡന്റ് ഹേല സജേഷ്, സെക്രട്ടറി ലക്ഷ്മി, കെ.എസ്. സിനോജ്, ശ്രീ ചെറായി, എ.ജി. വിദ്യ എന്നിവർ സംസാരിച്ചു.