
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ ചുമതലയേറ്റു. കലൂർ എ.ജെ ഹാളിൽ നടന്ന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ഷാഫി പറമ്പിൽ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.