കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.എഫ്.എസ്‌സി കോഴ്‌സിൽ ഒഴിവുള്ള 20 സീറ്റുകളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ജനറൽ മെറിറ്റ് (1), മത്സ്യത്തൊഴിലാളികളുടെ മക്കൾ (8), എസ്.സി /എസ്.ടി (3), മറ്റുള്ളവർ (8)എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ രാവിലെ 10ന് പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം.