y

തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷ കേരള തൃപ്പൂണിത്തുറ ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശറാലി തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ബിഗ് ക്യാൻവാസിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അദ്ധ്യാപകരും ചിത്രങ്ങൾ വരച്ചു. ദീപശിഖ നഗരസഭാ ചെയർപേഴ്സൺ ഗവ. ബോയ്സ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപികയായ കെ.എസ്. ജലജയ്ക്ക് കൈമാറി. ഗവ. ബോയ്സ് ഹൈസ്കൂൾ, എരൂർ കെ.എം യു.പി സ്കൂൾ, ആർ.എൽ.വി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും റാലിയിൽ അണിനിരന്നു. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ബി.പി.സി. ധന്യചന്ദ്രൻ, സ്പെഷ്യൽ എഡ്യുക്കേറ്റർ ഒ.പി. പ്രേംരാജ് എന്നിവർ സംസാരിച്ചു