മൂവാറ്റുപുഴ: പ്രവാസി ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9 ന് വാഴപ്പിള്ളി ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 9ന് പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഇ.ടി. ടൈസൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിക്കും.