chinmaya

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഫിലോസഫി, സൈക്കോളജി, സയന്റിഫിക് ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന മൂന്നുദിവസത്തെ രാജ്യാന്തര സമ്മേളനം ആരംഭിച്ചു. മനശാസ്ത്രവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ നടത്തുന്ന സമ്മേളനം എറണാകുളം വാരിയം റോഡിലെ സർവകലാശാലാ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. വൈസ് ചാൻസലർ പ്രൊഫ.അജയ് കപൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിൽ എഡ്യൂക്കേഷൻ ഡയറക്ടറായ പ്രൊഫ. ക്രെയ്ഗ് ഹാസ്ഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ. ഗിരീഷ് കുമാർ, ഡോ.സുനിത ഗ്രാന്ധി, ഡോ.സതീഷ് വർമ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും