
കൊച്ചി: ബി.ജെ.പി കരുമല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കരുമല്ലൂർ മണ്ഡലം ഉപാദ്ധ്യക്ഷൻ പി.കെ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ ബൈജു ശിവൻ, ആർ. സുനിൽ കുമാർ, വൈസ് പ്രസിഡന്റ് സി.ജി. സന്തോഷ്, ബി.ജെ.പി ജില്ലാ സമിതി അംഗം കെ.സി. രാജപ്പൻ, കർഷക മോർച്ചാ ജില്ലാ സമിതി അംഗം രഘു നന്ദനൻ, ബി.ജെ.പി ജില്ലാ സഹകരണ കൺവീനർ എസ്.ബി. ജയരാജ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കവിത തുടങ്ങിയവർ സംസാരിച്ചു.