തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി രാവിലെ സംഭാരവും വൈകിട്ട് ചുക്കുകാപ്പിയും വിതരണം ചെയ്യുമെന്ന് അഖിലഭാരത അയ്യപ്പ സേവാസംഘം ഭാരവാഹികൾ അറിയിച്ചു. സ്റ്റാൾ 9 ന് വൈകിട്ട് 6 ന് തന്ത്രി പുലിയന്നൂർ മുരളിനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.