പറവൂർ : കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന വികസിത ഭാരത സങ്കൽപയാത്രയുടെ ജില്ലാ തല ഉദ്ഘാടനം നടൻ സുരേഷ്‌ഗോപി നിർവഹിച്ചു. ചേന്ദമംഗലം എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എറണാകുളം യൂണിയൻ ബാങ്ക് എൽ.ഡി.എം പി.ഡി മോഹൻകുമാർ, റീജിയണൽ ഹെഡ് ആർ. നാഗരാജ്, കനറാ ബാങ്ക് അസി. ജനറൽ മാനേജർമാരായ എ. ഭരത് കുമാർ, ഷിറാജ്. ആർ. ചന്ദ്ര, നബാർഡ് ഡി.ഡി.എം അനീഷ് ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, രഞ്ജിത് രാജേന്ദ്രൻ, സാമുവേൽ തുടങ്ങിയവർ സംസാരിച്ചു.