കാലടി: നവകേരള സദസിനെ നിരന്തരം അവഹേളിക്കുന്ന കാലടി പഞ്ചായത്ത് പ്രസിഡന്റിന് എൽ.ഡി.എഫ് വിമർശനം. കാലടി പഞ്ചായത്തിന്റെ പേരിൽ വച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചതാണ് വിവാദമായത്. പഞ്ചായത്ത് സെക്രട്ടറിയാണ് നവകേരള സദസിന് ആശംസകൾ നേർന്ന് പഞ്ചായത്തിന്റെ പേരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ ഇതിനെതിരെ പ്രസിഡന്റ് ഷൈജൻ രംഗത്തുവന്നതാണ് വിവാദത്തിന് കാരണം. വിഷയത്തിൽ സംഘാടക സമിതി പ്രതിഷേധം നടത്തി.

നവകേരള സദസ് സംഘാടക സമിതി കൺവീനർ മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഗോപു കാരികൊത്ത് അദ്ധ്യക്ഷനായി. എം.ടി. വർഗീസ്, ബേബി കാക്കശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ , പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.