y

ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017-ാം ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ ഒമ്പതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള മത സൗഹാർദ്ദ സമ്മേളനവും കലാ മത്സരങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാദർ. ജ്യോതിസ് പോത്താറ പ്രതിഷ്ഠാ ദിനസന്ദേശംനൽകി. ശാഖാ സെക്രട്ടറി വി.സി. സാബു സ്വാഗതമാശംസിച്ചു.യൂണിയൻ കമ്മിറ്റി അംഗം അഡ്വ. പി.വി. സുരേന്ദ്രൻ മത സൗഹാർദ്ദ സന്ദേശം നൽകി. യോഗത്തിൽ സി. വി. ദാസൻ, പ്രകാശൻ മൂഴിക്കരോട്ട്, ബീനാ പ്രകാശ്, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, മധുമധുരക്കേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.മാതൃ ശാഖയായ ബ്രഹ്മമംഗലം 740-ാം ശാഖയിൽ നിന്ന് പൂത്താലവും ഷാജി സൂര്യയുടെ മാജിക്ക് ഷോയും ശാഖാംഗങ്ങളുടെ കലാപരിപാടികളും നടന്നു.