പിറവം: സി.പി.എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല നേതാവ് ടി.പി. ശങ്കുണ്ണിയെ അനുസ്മരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും കൈമാറി. ഏരിയാ കമ്മറ്റി അംഗം കെ.പി. സലിം ഉദ്ഘാടനം ചെയ്തു. എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ടി.കെ. മോഹനൻ, എം.പി. നാസർ,എ.പി. സുഭാഷ്, കെ.എം. രാജൻ, ഉമദേവി സോമൻ, പി.ആർ. ബിജോയ് കുമാർ എന്നിവർ സംസാരിച്ചു.