aiswarya-lakshmi

കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന മാനസികാരോഗ്യ ക്യാമ്പയിൻ സിനിമാ താരങ്ങളായ അനൂപ് മേനോനും ഐശ്വര്യ ലക്ഷ്മിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ മുഖ്യാതിഥിയായി. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകളാണ് "ഞാൻ പറേണതൊന്നു കേക്കൂ" എന്ന ക്യാമ്പയിന് പ്രേരിപ്പിച്ചതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ് ലക്‌ഷ്യം. ചടങ്ങിൽ ധന്യ വർമ്മ, നൂതൻ മനോഹർ, ഡോ. എം.എം. ഹനീഷ് , എ. ബാലകൃഷ്‌ണൻ, ലിസ് ജൈമോൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.