പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് പതിനാലാം വാർഡിലെ മുസിരിസ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ധന്യ ബാബു, പി.എ. ഷംസുദ്ദീൻ, എം.കെ. ഷംസുദ്ദീൻ, ഷെറീന ബഷീർ, പി.എം. സുദർശൻ, സാബു സുവാസ്, പി.സി. നീലാംബരൻ എന്നിവർ പങ്കെടുത്തു.