ആലുവ: സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ (കേസ്‌ഫോമ) ജില്ല സമ്മേളനം ഡിസംബർ പത്തിന് ആലുവ ജെ.ജെ ഓഡിറ്റോറിയത്തിൽ (ആലുവ സെന്റ് ഡൊമിനിക് ചർച്ചിന് സമീപം) നടക്കുമെന്ന് സംസ്ഥാന ട്രഷറർ ജെ.ബി.എം. അൻസാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ ഒമ്പതിന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേസ്‌ഫോമ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ ജെ.ബി.എം.അൻസാർ ആമുഖപ്രഭാഷണം നടത്തും. ഭക്ഷ്യസുരക്ഷ, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസ്, മില്ലറ്റിനെ കുറിച്ചുള്ള ക്ലാസ് എന്നിവ ഉണ്ടായിരിക്കും. പുതിയതരം മെഷീനറികളുടെ ഡിസ്‌പ്ലേയും നടക്കും.

ഫ്ലവർ ആൻഡ് ഓയിൽ മില്ല് ഉടമകളുടെ ക്ഷേമത്തിനായി കക്ഷി രാഷ്ട്രീയ അതീതമായി 2012ൽ രൂപീകരിച്ച സംഘടനയാണ് കേസ്‌ഫോമ. ജില്ല പ്രസിഡൻറ് എം.എസ്. ഉദയൻ പറവൂർ, സെക്രട്ടറി ബിജു ജോസഫ്, ട്രഷറർ നസീർ കളമശേരി, കണയന്നൂർ താലൂക്ക് പ്രസിഡന്റ് വികാസ് സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.