അങ്കമാലി: സിറോ മലബാർ സഭയെ ഹൈറാർക്കിയായി പ്രഖ്യാപിച്ച് ആസ്ഥാന അതിരൂപതയായി എറണാകുളത്തെ ഉയർത്തിയതിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള നോർത്ത് സോൺ ശതാബ്ദി യുവജനസംഗമം തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. അതിരൂപത ശതാബ്ദി കൺവീനർ ഫാ.ജോസ് ഇടശേരി ഉദ്ഘാടനം ചെയ്യും. സി.എം.എൽ അതിരൂപത പ്രസിഡന്റ് ഫാ.തോമസ് ഇടശേരി അദ്ധ്യക്ഷത വഹിക്കും.