
കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം 'ഉണർവ് 2023' ഇന്ന് തൃക്കാക്കര ഭാരത് മാതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് കലാപരിപാടികളുടെ ഉദ്ഘാടനം 10.30ന് ഉമ തോമസ് എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു 3 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിക്കും. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭിന്നശേഷി അവാർഡ് നേടിയ ഏലൂർ മുനിസിപ്പാലിറ്റിയെ ആദരിക്കൽ, സമ്മാന വിതരണം എന്നിവ നടക്കും.