പെരുമ്പാവൂർ: ഡിസംബർ 10 ന് പെരുമ്പാവൂരിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. ബോയ്‌സ് ഹൈസ്കൂളിന്റെ സമീപത്തു നിന്ന് ആരംഭിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. കേരള ബാങ്ക് ഡയറക്ടർ അഡ്വ. പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ജോർജ് ജോസഫ്, വൈസ് ചെയർമാൻ സി.എം. അബ്ദുൾ കരിം, നഗരസഭ സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ, നഗരസഭാ ഡെപ്യൂട്ടി സെക്രട്ടറി പി.വി. സലിം, കെ.എൻ. ജോഷി, കെ.പി. ബാബു, നിഖിൽ ബാബു, സതി ജയകൃഷ്ണൻ, ജുബൈരിയ ഐസക്ക്, പി. എസ്. അഭിലാഷ്, സി.കെ. രൂപേഷ് കുമാർ, ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു.