കാലടി: മലയാറ്റൂർ രണ്ടാം വാർഡിലെ യൂക്കലി പ്രദേശത്തു സ്വകാര്യ വ്യക്തി യുടെ സ്ഥലത്ത് വൻതോതിൽ മാലിന്യം കുന്നുകൂട്ടി. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിൽ‌സൺ കോയിക്കര, വാർഡ് മെമ്പർ പി.ജെ.ബിജു, വി.ഇ.ഒ രശ്മി, വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. വനമേഖലയോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മുമ്പും മാലിന്യം കൂട്ടിയിട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഉയർന്നപ്പോൾ അന്ന് മാലിന്യം നീക്കംചെയ്തതാണ്.