
തൃപ്പൂണിത്തുറ: എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തിരുവാങ്കുളം, മകളിയം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് കെ.ബി. വിനോദ് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ, ഏരിയാ ജനറൽ സെക്രട്ടറി എ.ആർ. ഹരികുമാർ, മേഖലാ സെക്രട്ടറി പി.എൽ. ബാബു, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതംബരൻ, ബി.ഡി.ജെ.എസ്. ജില്ലാ സമിതി അംഗങ്ങൾ ആയ ഷാജി, നാഥൻ, കൗൺസിലർമാരായ വള്ളിരവി, രൂപരാജു, സുപ്രഭ തുടങ്ങിയവർ നേതൃത്വം നൽകി.