ആലുവ: ചൂർണിക്കര പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നാലാമത് വാഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയർമാൻമാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഗോപി, പി.എസ്. യൂസഫ്, രമണൻ ചേലാക്കുന്ന്, സി.പി. നൗഷാദ്, ലൈലാ അബ്ദുൾഖാദർ, അലീഷ ലിനേഷ്, റംലാ അലിയാർ, സബിത സുബൈർ, ലീന ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ റംലാ താജുദ്ദീൻ, ബിനി ഐപ്പ്, ജിൻഷാ വിജയൻ, സീന വേണു തുടങ്ങിയവർ സംസാരിച്ചു.