പെരുമ്പാവൂർ: ബാലസംഘം അശമന്നൂർ വില്ലേജ് കമ്മിറ്റിയുടെയും അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ നവകേരള സദസിനോട് അനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. നവകേരളം എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ബാലസംഘം ജില്ലാ അക്കാഡമിക് കോ ഓർഡിനേറ്റർ കെ.ഇ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, ബാലസംഘം വില്ലേജ് കോ ഓർഡിനേറ്റർ ടി.എ. ശശി, കലാസംവിധായകൻ ശ്രീജിത്ത് ഓടക്കാലി, സഹകരണ ബാങ്ക് ഡയറക്ടർ ബിനുരാജ് എന്നിവർ സംസാരിച്ചു.