പെരുമ്പാവൂർ: നവകേരള സദസിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്ദാസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.കെ. അഷറഫ്, സി.എം. അബ്ദുൾ കരീം, ടി.പി. അബ്ദുൾ അസീസ്, ജോർജ് ജോസഫ്, കെ.പി. ബാബു, അഡ്വ. രമേശ് ചന്ദ്, എസ്. വി. ദിനേശ്, എം.വി.സെബാസ്റ്റ്യൻ, എൻ.ടി. കുര്യാച്ചൻ, ജെയ്സൺ പൂക്കുന്നേൽ, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.