പെരുമ്പാവൂർ: സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള അഞ്ചു സെന്റ് സ്ഥലത്ത് കരനെൽകൃഷി വിജയിപ്പിച്ച് വെങ്ങോല മേപ്രത്തുപടി നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥി കൂട്ടായ്മ. സ്കൂളിലെ സീഡ് ക്ലബിന്റെ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉമ വിത്ത് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ കരനെൽകൃഷി നടത്തിയത്‌.

കൊയ്ത്തുൽസവം വെങ്ങോല സഹകരണ ബാങ്ക് പ്രസിഡൻറ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. തസ്നീം അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ സി.എ. നിഷ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി.പി. ഉമ്മർ, പി.ടി.എ പ്രസിഡന്റ് അബ്ബാസ് അലി, കെ.എ. മുഹമ്മദാലി, ധന്യ രാമദാസ്, ഒ.എം.സാജു, എം.വി. പ്രകാശ് എന്നിവർ സം സാരിച്ചു. കൃഷിയിൽ സഹായിച്ച കർഷകരായ പൗലോസ്, മോഹനൻ, സുബൈർ എന്നിവരെ ആദരിച്ചു.