മൂവാറ്റുപുഴ: പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തിലെ അങ്കണവാടികളെ പങ്കെടുപ്പിച്ച് കിലുക്കാംപെട്ടി എന്ന പേരിൽ പായിപ്ര ഗവ.യുപി സ്കൂളിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അങ്കണവാടി അദ്ധ്യാപകരെയും വർക്കർമാരെയും പി.ടി.എ പ്രസിഡന്റ് പി.ഇ.നൗഷാദ് ആദരിച്ചു. ഹെഡ്മിസ്ട്രസ് വി.എ .റഹീമ ബീവി സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങളായ ഷാജഹാൻ പേണ്ടാണം, എ.കെ. പ്രസാദ്, ഷമീന ഷഫീഖ്, അദ്ധ്യാപകരായ കെ.എം. നൗഫൽ, കെ.എം. അനീസ എന്നിവർ നേതൃത്വം നൽകി.