പറവൂർ: ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ആൺകുട്ടികളുടെ വിഭാഗത്തിൽ പതിനേഴും പെൺകുട്ടികളുടെ വിഭാഗത്തിൽ പതിനാലും ടീമുകളാണ് ചാമ്പ്യഷിപ്പിൽ പങ്കെടുക്കുന്നത്. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ ദേശീയതാരം മൊയ്തീൻ നൈന അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, സേവ്യർ ലൂയീസ് തുടങ്ങിയവർ സംസാരിച്ചു.