കാലടി: നവകേരള സദസ് മലയാറ്റൂർ പഞ്ചായത്ത് സംഘാടക സമിതിയും മണപ്പാട്ടുചിറ വികസന സമിതിയും ചേർന്ന് മാരത്തൺ സംഘടിപ്പിച്ചു. മണ്ഡലം സംഘാടക സമിതി കൺവീനർ അഡ്വ. കെ.കെ. ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം ബിൻസി ജോയി അദ്ധ്യക്ഷയായി. ആനി ജോസ്, ഇ. ടി. പൗലോസ്, പ്രീതി പ്രകാശൻ, പി.എൻ. അനിൽകുമാർ, കെ.കെ.വൽസൻ, സി.എസ്. ബോസ്, മനോജ് നാൽപ്പാടൻ, സെബാസ്റ്റ്യൻ പറഞ്ചിക്ക, പി.ജെ. ബിജു, ഷിബു പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.