പെരുമ്പാവൂർ: മഹിളാ കോൺഗ്രസ് കൂവപ്പടി മണ്ഡലം കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷീബ എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോളി തോമസ്, സാബു ആന്റണി, മായ കൃഷ്ണകുമാർ, ജിജി സെൽവരാജ്, ഷീബ ജോർജ്, എൽസി ഔസേപ്പ്, ലക്ഷ്മി രാജു, സരോജം കെ. പിള്ള, ലതമോൾ രാജൻ, അജിത മുരുകൻ, സീന പോളി, സിനി മത്തായി എന്നിവർ സംസാരിച്ചു.