മൂവാറ്റുപുഴ: മൂവാറ്റുപുഴ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ അപ്പോളോ അഡ്ലസ് ഹോസ്പിറ്റൽ, അനൂർ സെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർമാൻ പി. പി .എൽദോസ് ഉദ്ഘാടനം ചെയ്തു.

കനിവ് ചെയർമാൻ എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. എം.സി.എസ് ഹോസ്‌പിറ്റൽ പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മായിൽ, കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, കെ.പി.രാമചന്ദ്രൻ, ഖദീജ മൊയ്തീൻ, കൗൺസിലർമാരായ കെ.ജി.അനിൽകുമാർ ജാഫർ സാദിഖ്, നെജിലാ സഹീർ, പായിപ്ര പഞ്ചായത്ത് അംഗം പി.ഇ. ഷാജി തുടങ്ങിയവർ സംസാരിച്ചു.