പെരുമ്പാവൂർ: വെങ്ങോല തുരുത്തിപ്ലി സെന്റ് മേരീസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും അങ്കമാലി എൽ.എഫ്. ആശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഫാ. ജോർജ് ചുണ്ടക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ലിജോ വർഗീസ്, മാനേജർ കെ. വൈ. യാക്കോബ്, പി.ജെ. എൽദോസ്, സണ്ണി പോൾ, എ. കുര്യാക്കോസ്, എൽദോ വർഗീസ്, എം.പി. ജോർജ്, ഫാ. എബിൻ കെ. ഏലിയാസ്, ജോബി തുരുത്തുമ്മൽ എന്നിവർ സംസാരിച്ചു.