പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്റേണൽ കംപ്ളയിന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശവും പൗരാവകാശവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, മുഖ്യഉപദേഷ്ടാവ് എം.കെ. ആഷിക്, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മെക്കാനിക്കൽ വിഭാഗം മേധാവി നോബിൾ ജോൺ എന്നിവർ സംസാരിച്ചു.