പെരുമ്പാവൂർ: ജില്ലാ കലാകായിക മേളയിൽ വിജയികളായ വെങ്ങോല ശാലേം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ജെയിംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, ഫാ. എബ്രഹാം ആലിയാകുടി, ബേസിൽ കുര്യാക്കോസ്, കെ.ഐ. ബേബി, സുഭാഷ് ബാബു, പ്രിൻസിപ്പൽ ജസ്റ്റിൻ ഫ്രാൻസിസ്, ആഷ ഏലിയാസ്, പ്രീത മാത്യു, ജിജോ ജെയിംസ്, അനൂപ്, ജഫ്‌ന എന്നിവർ സംസാരിച്ചു.