മൂവാറ്റുപുഴ : ചാത്തമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി വാങ്ങിയ പുതിയ ബസ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20.56 ലക്ഷം രൂപ ചെലവിട്ടാണ് ബസ് വാങ്ങിയത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ പൗലോസ്, റെജി സാന്റി, പ്രിൻസിപ്പൽ ടി.എസ്.ഷീജ, ഹെഡ്മിസ്ട്രസ് വി. സജിത. പി.ടി.എ പ്രസിഡന്റ് ജോഷി കുര്യാക്കോസ്, പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.