പറവൂർ: ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, സി.എം. രാജഗോപാൽ, ബാബു തമ്പുരാട്ടി, ജെൻസി തോമസ്, കെ.ഡി. വിൻസന്റ്, രമാദേവി ഉണ്ണിക്കൃഷ്ണൻ, പി.വി. പ്രതീക്ഷ, ഡോ. വിനോദ് പൗലോസ് എന്നിവർ പങ്കെടുത്തു.