
കൊച്ചി: കേരളത്തിലുള്ള മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി (കെൽസ) ശേഖരിക്കുന്നു. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണിത്. 181 വിദ്യാർത്ഥികളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരിലധികവും കണ്ണൂരിലാണ്. ഇവരുടെ വിദ്യാഭ്യാസം, താമസം തുടങ്ങിയവ സംബന്ധിച്ച് മണിപ്പൂരിലുള്ള രക്ഷിതാക്കൾ സുപ്രീം കോടതിയിൽ ആശങ്ക അറിയിച്ചിരുന്നു. മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികൾ വിവരങ്ങൾ 0484 - 2396717, 2562919 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് കെൽസ മെമ്പർ സെക്രട്ടറി ജോഷി ജോൺ അറിയിച്ചു.