മൂവാറ്റുപുഴ: ആവോലി നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനിയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ .ടി.യു.സി ആവോലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം കമ്പനി പ്രതിസന്ധിയിലായതോടെ ഏതാനും മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് ആവശ്യം. ഐ.എൻ.ടി.യു.സി ആവോലി മണ്ഡലം പ്രസിഡന്റ് പി.എം. നൂഹ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ രണ്ടാർ, മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കൻ, ജോർജ് തെക്കുംപുറം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.എസ്. ഷെഫാൻ, പി.എസ്. അജാസ്, ജോമി മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.