പറവൂർ: ഏഴിന് പറവൂരിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം അഞ്ചിന് രാത്രി ഏഴിന് മുനിസിപ്പൽ പാർക്കിൽ കബഡി മത്സരം നടക്കും. ജില്ലയിലെ പ്രമുഖ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി ഉദ്ഘാടനം ചെയ്യും. നവകേരള സദസിന്റെ പ്രചാരണാർത്ഥം കെ.സി.ഇ.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ സഹകരണ ജീവനക്കാർ വിളംബരജാഥ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നവകേരള സദസിൽ സഹകരണസംഘം ജീവനക്കാർ കുടുംബസമേതം പങ്കെടുക്കും.