ആലുവ: തലസ്ഥാനത്തെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിരുന്ന മുൻ പി.എസ്.സി അംഗം യു. സുരേഷിന്റെ സ്മരണാർത്ഥം ഓൾ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി ഏർപ്പെടുത്തിയ രക്തബന്ധു സംസ്ഥാന പുരസ്‌കാരം ആലുവ ബ്ലഡ് സെന്റർ മുൻ മേധാവി ഡോ. വിജയകുമാറിന് സമ്മാനിച്ചു.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് പുരസ്കാരം കൈമാറി.
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് മുൻ എം.ഡി ആൻഡ് സി.ഇ.ഒ ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് എൻ.സി.സി പ്രോഗ്രാം ഓഫീസർ മേജർ കെ.എസ്. നാരായണൻ, ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്‌സ് ആൻഡ് റിട്ടയേറീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീകുമാർ, ഡോ. ആഷ മേരി മാത്യൂസ്, ആഗ്നസ് എന്നിവർ സംസാരിച്ചു. നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെൽ മുൻ കോ ഓർഡിനേറ്റർ ഡോ. അജിതയെ ആദരിച്ചു.