ആലുവ: കീഴ്മാട് അയ്യംകുഴി ക്ഷേത്രം, തോട്ടുമുഖം, തടിയിട്ടപറമ്പ് റോഡിൽ ഐ.എസ്.ആർ.ഒ കുടിവെള്ള വിതരണ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ചൊവ്വാഴ്ച കീഴ്മാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭാഗികമായി കുടിവെള്ളം മുടങ്ങുമെന്ന് ആലുവ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.