മൂവാറ്റുപുഴ: എറണാകുളം ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ 32ാം വാർഷികപൊതുയോഗം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രേംജി കെ. നായർ, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം. അജിത്കുമാർ, ഭരണസമിതി അംഗങ്ങളായ കെ.പി. പ്രവീൺ, എം.എം. ഉബൈസ്, സംഘം സെക്രട്ടറി എ.കെ. ബിന്ദു എന്നിവർ സംസാരിച്ചു.