വൈപ്പിൻ: വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് ചില സംഘടനകൾ ഉയർത്തുന്ന വാദങ്ങൾ വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.സ്‌കീം അനുസരിച്ചുള്ള ബസ് സർവീസുകൾ ആരംഭിക്കും മുൻപ് അപവാദവുമായി രംഗത്തുവന്നവരുടെ ആവശ്യങ്ങൾ വിചിത്രമാണ്.
സ്‌കീം നടപ്പിൽവന്നതിനുശേഷവും വൈപ്പിൻകരയുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ ഭേദഗതി വരുത്താൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നിട്ടും പുതിയ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം എന്താണന്നും എം.എൽ.എ ചോദിച്ചു. വൈപ്പിൻകരയുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് പുതിയ സ്‌കീം താറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.