മൂവാറ്റുപുഴ: എൻ.ഡി.എ പാലക്കുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപഞ്ചായത്ത് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത് വി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ വി.എസ്.സത്യൻ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹനൻ, അജീഷ് തങ്കപ്പൻ, പി.കെ. രാജൻ, ടി.കെ. പ്രശാന്ത്, എൻ.കെ. അഭിലാഷ്, അരുൺ കേശവൻ, എൻ.സി. ജോയി, വി. ആർ.സുജിത്ത്, അനൂപ് കെ. ഗോപി തുടങ്ങിയവർ സംസാരിച്ചു.