നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 81 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ക്വാലാലംപൂരിൽ നിന്നും നെടുമ്പാശേരിയിൽ വന്നിറങ്ങിയ മലേഷ്യൻ സ്വദേശി നിത്യാനന്ദൻ സുന്ദർ മാതയിൽ നിന്നും 60 ലക്ഷത്തോളം രൂപ വിലവരുന്ന 1288 ഗ്രാം സ്വർണമാണ് പിടിച്ചത്.
ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. മറ്റൊരു കേസിൽ ഗ്രീൻ ചാനൽവഴി കാത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണവുമായി
ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശി ഷിഹാവുദീനാണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയ 403 ഗ്രാം സ്വർണമാണ് പിടികൂടിയത്.