മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി ശിലാസ്ഥാപന പെരുന്നാളിന്റെ ഭാഗമായി കായനാട് കുരിശുപള്ളിലേക്ക് നടന്ന പ്രദക്ഷിണത്തിന് സ്വീകരണം നൽകി.

കൊയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരി, വാർഡ് മെമ്പർ പി.കെ. റെജി, സീമ അശോകൻ, ഷൈൻ കെ. കൃഷ്ണൻ എന്നിവർ നേതൃത്വം വഹിച്ചു. വികാരി ഫാ. ബിബിൻ ചെറുകുന്നേൽ, സഹവികാരി ഗീവർഗീസ് പക്കുന്നേൽ, ട്രസ്റ്റിമാരായ ബേബി തോമസ്, ഷാജി ഐസക് എന്നിവർ സംസാരിച്ചു.