നെടുമ്പാശേരി: ഭാരതീയ വിദ്യാനികേതൻ സ്കൂൾ ജില്ലാ കലോത്സവത്തിൽ 495 പോയിന്റുമായി എളമക്കര സരസ്വതി വിദ്യാനികേതൻ ചാമ്പ്യന്മാരായി. 449 പോയിന്റുമായി ആതിഥേയരായ ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ രണ്ടാം സ്ഥാനം നേടി.
ശിശു വിഭാഗത്തിൽ 102 പോയിന്റോടെ എളമക്കര സരസ്വതി വിദ്യാനികേതൻ ഒന്നാം സ്ഥാനവും 89 പോയിന്റോടെ കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ രണ്ടാം സ്ഥാനവും നേടി. ബാല വിഭാഗത്തിൽ 148 പോയിന്റോടെ എളമക്കര വിദ്യാലയം ഒന്നാം സ്ഥാനവും 124 പോയിന്റോടെ ചെങ്ങമനാട് വിദ്യാലയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കിഷോർ വിഭാഗത്തിൽ 245 പോയിന്റോടെ എളമക്കര വിദ്യാലയം ഒന്നാം സ്ഥാനവും 238 പോയിന്റോടെ ചെങ്ങമനാട് വിദ്യാലയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ജയകുമാർ പങ്കെടുത്തു.