കോലഞ്ചേരി: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. ജില്ലാറാലി ഇന്ന് വൈകിട്ട് 3ന് ഞാറ്റുംകാല ഹിൽ ടോപ്പിൽ തുടങ്ങി സമ്മേളന നഗരിയായ ഉമ്മൻചാണ്ടി നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 10ന് കോലഞ്ചേരി പ്രസാദം സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. എസ്. ജയശങ്കർ മുഖ്യാതിഥിയാകും.