
കൊച്ചി: വെസ്റ്റ് കൊച്ചി ചിന്മയ വിദ്യാലയത്തിൽ 'ഡിജിറ്റൽ ഫെസ്റ്റ് (എഡിഷൻ 2) 2023' നടന്നു. സാങ്കേതിക വിദ്യയിലൂടെ ആധുനികലോകത്തെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സെക്രട്ടറി രാജേഷ് പട്ടേൽ, പ്രസിഡന്റ് മധുസൂദൻ ഗുപ്ത, പ്രിൻസിപ്പൽ ഡോ.എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.