കാലടി: മുണ്ടങ്ങാമറ്റം ദേശവിളക്ക് മഹോത്സവം ഇന്നലെ സമാപിച്ചു. പഞ്ചവാദ്യം, ശിങ്കാരിമേളം, 1001 വിളക്ക്, മഹാപ്രസാദംഊട്ട്, ശാസ്താംപാട്ട്, എതിലേൽപ്പ്, ആഴിപൂജ, മംഗളപൂജ എന്നിവയോടെയാണ് മഹോത്സവം സമാപിച്ചത്.മുഖ്യ രക്ഷാധികാരി ടി.എസ്. ബൈജു, കൺവീനർ രാഹുൽ ചന്ദ്രൻ, പ്രസിഡന്റ് ബാബു പുത്തൻകുടി, സെക്രട്ടറി എം.കെ. കൃഷ്ണകുമാർ, ഖജാൻജി ജയൻ,​ പി.എൻ.സോമൻ എന്നിവർ ഉൾപ്പെട്ട സംഘാടകർ മഹോത്സവത്തിന് നേതൃത്വം നൽകി.