ph
കാലടിയിൽ എക്സൈസ് റേഞ്ച് നടത്തിയ ലഹരി വേട്ടയിൽ പിടിയിലായ പ്രതിയും അന്വേഷണ സംഘവും

കാലടി: കാലടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി പിടികൂടി. മേക്കാലടി ഭാഗത്തു നിന്നും 100 ഗ്രാം കഞ്ചാവുമായി വെസ്റ്റ്‌ ബംഗാൾ സ്വദേശി പീയുഷ് മണ്ഡലിനെയും കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡി​ന് സമീപം 1.150 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ്‌ ബംഗാൾ സ്വദേശി ഹനിഫ് അലി എന്നയാളെയുമാണ് പിടികൂടിയത്. ഇരുവരും വിദ്യാർത്ഥികൾക്കിടയിലും അന്യസംസ്ഥാനക്കാർക്കിടയിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി എക്സൈസിനോട് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, കെ.എ.നൈസാം, ടി.വി. ജോൺസൺ, ഗിരീഷ് കൃഷ്ണൻ, രജിത്.ആർ.നായർ, കെ.ജെ. ധന്യ, പി എസ്റ്റേറ്റ് സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതി​കളെ പിടികൂടിയത്.