ആലുവ: കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറിൽ നിന്നും കണ്ടെടുത്തു. തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് രാജീവ് നഗർ കാട്ടൂക്കാരൻ വീട്ടിൽ കെ.എസ്. ബിജുവിന്റെ മകൻ കെ.ബി. നീരജി(21)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ 28 മുതൽ ഇയാളെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച്ച പകൽ 2.40 നാണ് പ്രാദേശിക മുങ്ങൽ വിദഗ്ദ്ധർ പെരിയാറിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് മൃതദേഹം നീരജിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ജിൻസി. സഹോദരി: നിധിന.